എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, July 31, 2023

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

 






   ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് യൂണിറ്റിന്റെ( 2023-26 ബാച്ച്) പ്രിലിമിനറി ക്യാമ്പ് ജൂലായ് 20 ന് പത്ത് മണിക്ക് പി ടി എ പ്രസിഡന്റ്  പി എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ വിജയൻ കെ അധ്യക്ഷം വഹിച്ചു. കൈറ്റ് മാസ്റ്റർ കൃഷ്ണ പ്രസാദ് സർ യോഗത്തിൽ സ്വാഗത പ്രസംഗം നടത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗം സി എച്ച് സാജു മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ ശ്രീവിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി. മുപ്പത്തേഴോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രോഗ്രാമിങ്ങ്, അനിമേഷൻ എന്നിവയിലാണ് പരിശീലനം നൽകിയത്. ക്യാമ്പ് നാല് മണിക്ക് സമാപിച്ചു.

No comments:

Post a Comment