ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശ്‌സത കവി ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച്, മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന റഹ്‌മാൻ ക്ലബ്ബുകളുടെ ചുമതല നിർവഹിക്കുന്ന എം എം മുനീർ എന്നിവർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും മുഹമ്മദ് യാസിർ സി എൽ നന്ദിയും പറഞ്ഞു.








No comments:
Post a Comment