Sunday, July 21, 2024
പാതയോരം പഴയോരം റണ്ടാം ഘട്ടം
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ എൻ സി സി യൂണിറ്റിന്റെ പാതയോരം പഴയയോരം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ഡി വൈ എസ് പിയും ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറിയുമായ വി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അമീർ പാലോത്തും കാഡറ്റുകളുടെ മാതാക്കളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പാതയോരത്ത് മുപ്പതിലധികം നാട്ടുമാവിൻ ചെട്ടികൾ നട്ടുപിടിപ്പിച്ചാണ് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യവനവൽക്കരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന എൻ സി സി യൂണിറ്റാണ് 32 കേരള ബറ്റാലിയൻ 77ട്രൂപ്പാണ് ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലേത് . ഉദ്ഘാടന പരിപാടിയിൽ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള സ്ക്കൂൾ കൺവിനർ സി എച്ച് റഫീഖ്, ഹെഡ്മാസ്റ്റർ കെ വിജയൻ, ഒ എസ് എ സെക്രട്ടറി സംസുദ്ദീൻ ചിറാക്കൽ, അബ്ദുൾ സലീം ടി ഇ, എ എൻ ഒ ശ്രീജിത്ത് പി എന്നിവർ പങ്കെടുത്തു.
Saturday, July 20, 2024
മധുരവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി
മധുരവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി
ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ മധുരവനം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സ്ക്കൂൾ അങ്കണത്തിൽ നെല്ലിമരം മാവിൻതൈകൾ എന്നിവ നട്ടുകൊണ്ട് തുടക്കമായി. ഇതോടൊപ്പം സ്കൂൾ അങ്കണത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ഹെഡ്മാസ്റ്റർ വിജയൻ കെയും ഡ്രിൽ ഇൻസ്ട്രക്ടർ സുജിത്ത് എ കെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സി പി ഒ അബ്ദുൾ സലീം ടി ഇ, എ സി പി ഒ കാവ്യശ്രീ ടി സി എന്നിവർ നേതൃത്വം നൽകി.



































































































