എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, August 6, 2019

വായനാ പക്ഷാചരണം


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി വായന പക്ഷാചരണം ആചരിച്ചു. ബഷീർ കൃതികളുടെ പ്രദർശനം, വായനാ ക്വിസ്, അസംബ്ലിയിൽ വച്ച് പുസ്തക നിരൂപണം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചുമതല വഹിക്കുന്ന ലീനാ സെബാസ്റ്റ്യൻ, രഞ്ജിനി ടി.കെ., സതി.കെ എന്നിവർ നേതൃത്വം നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന പുസ്തക പരിചയപ്പെടുത്തൽ എം .മുകുന്ദൻ ഉദ്ഘാടനം ചെയ്തു. അരുത്തി എസ് നായർ ഏ സി, ഹന അബ്ദുൾ സലാം എന്നിവർ പുസ്തകം പരിചയപ്പെടുത്തി.



വായനാ ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിന്ദി വായന മത്സരത്തിൽ നിന്ന്

No comments:

Post a Comment