പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് ഫിലിം ഫെസ്റ്റിവലും ഇൻവിറ്റേഷൻ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഡയറക്ടർ പ്രക്ഷോഭ് ബാലൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.ഒ.രാജീവൻ അധ്യക്ഷം വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എച്ച്.റഫീക്ക് മുഖ്യാതിഥിയായി പങ്കെടുത്തു. പി. പ്രീതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം ചിൽഡ്രൻ ഓഫ് ഹെവൻസ്, താരേ സമീൻ പർ, ബിച്ചബലി എന്നീ സിനിമകളും പ്രക്ഷോഭ് ബാലന്റെ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ഇൻവിറ്റേഷൻ കാർഡ് നിർമ്മാണ മത്സരത്തിലെ വിജയികളായ 10 Fലെ ഹനാനും 10D യിലെ വിഷ്ണു ഉദയും ഉദ്ഘാടകനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
No comments:
Post a Comment