എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, June 18, 2022

പി ടി എ കമ്മിറ്റി അനുമോദനം

 എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രം ആവർത്തിച്ച് ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ 

തുടർച്ചയായി രണ്ടാവർഷവും കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് . ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ 340 വിദ്യാർത്ഥികൾ പരീക്ഷയെഴുതി 340 കുട്ടികളും വിജയിച്ചു. 24 കുട്ടികൾ മുഴുവൻ വിഷയങ്ങളിൽ A+ നേടിയപ്പോൾ 12 കുട്ടികൾക്ക് 9 A+ 15 കുട്ടികൾക്ക് 8 A+ നേടി. മുഴുവൻ വിഷയങ്ങളിൽ A+ നേടിയ കുട്ടികളെ പി ടി എ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ രാജീവൻ കെ ഒ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, പി ടി എ വൈസ്' പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി സി എച്ച് സാജു, മദർ പി ടി എ പ്രസിഡണ്ട് മുഹ്സീന ,ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടി ജിജി തോമസ്, അക്കാദമിക് ചുമതല വഹിക്കുന്ന കെ ടി നിയാസ് എന്നിവർ അനുമോദന പ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ നന്ദിയും പറഞ്ഞു.

സ്വാഗതം കെ വിജയൻ HM

അധ്യക്ഷൻ പി എം അബ്‍ദുള്ള പി ടി എ പ്രസിഡണ്ട്

മ‍ുഖ്യാതിഥി രാജീവൻ കെ ഒ മ‍ുൻഹെഡ്‍മാസ്റ്റർ

സി എച്ച് റഫീഖ് സ്ക്ക‍ൂൾ കൺവീനർ

മഹസീന മദർ പി ടി എ പ്രസിഡണ്ട്

സി എച്ച് സാജു ജമാ അത്ത് സെക്രട്ടറി

കെ ടി നിയാസ് അക്കദമിക് ച‍ുമതല

നന്ദി മധുസൂദനൻ എൻ സ്ററാഫ് സെക്രട്ടറി








































No comments:

Post a Comment