ചെമ്മനാട് ജമാ അത്ത് എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന കർഷകശ്രീ ജേതാവും കാസറഗോഡ് ജില്ലാ ജൈവ കർഷക അവാർഡ് ജേതാവുമായ ശ്രീ പി ഐ വസീം വേപ്പിൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. സുകുമാരൻ നായർ, ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സി പി ഒ അബ്ദുൾ സലിം ടി ഇ നന്ദിയും പറഞ്ഞു. ഉദ്ഘാടനചടങ്ങിന് ശേഷം വൃക്ഷത്തൈകളുടെ പരിചരണം എന്ന വിഷയത്തിൽ വസീം പി ഐ ക്ലാസ് കൈകാര്യം ചെയ്തു. സി പി ഒ അബ്ദുൾ സലീം ടി ഇ, കാവ്യശ്രീ എന്നിവർ നേതൃത്വം നൽകി.

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)




.jpg)








.jpg)




No comments:
Post a Comment