എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, June 13, 2022

പ്രവേശനോത്സവം22

 ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം മുൻമന്ത്രിയും മാനേജരുമായ ശ്രീ സി ടി അഹമ്മദാലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ജമാ അത്ത് ജൻറൽ സെക്രട്ടറിയുമായ ശ്രീ ബദറുൽ മുനീർ, ചെമ്മനാട് ഗ്രാമപഞ്ചയത്ത് അംഗം അമീർ പാലോത്ത് സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ് ജമാ അത്ത് സെക്രട്ടറി സി എച്ച് സാജു സ്റ്റാഫ് സെക്രട്ടറി ജിജി ജോസഫ് പി ടി എ വൈസ് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡണ്ട് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വിജയൻ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ നന്ദിയും പറഞ്ഞു.











No comments:

Post a Comment