ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സുറാബ് കവിമരത്തിൽ കയ്യൊപ്പുവച്ച് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള ആശംസാപ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ കെ വിജയൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം സാഹിത്യവേദി കോഓഡിനേറ്റർ പി വി രാജനി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി വിബിന നന്ദിയും പറഞ്ഞു. ലീന സെബാസ്റ്റ്യൻ, സതി കെ, അബ്ദുൾ സലീം ടി ഇ എന്നിവർ നേതൃത്വം നൽകി















No comments:
Post a Comment