എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, November 18, 2018

ക്വിറ്റ് ഇന്ത്യാ ദിനാഘോഷം 2018

ക്വിറ്റ് ഇന്ത്യാ ദിനാഘോഷം
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ ദിനാഘോഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ.സന്തോഷ് പനയാൽ നിർവഹിച്ചു. പി ടി എ . പ്രസിഡണ്ട് ശ്രീ റഫീക്ക് സി.എച്ച് അധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.രാജീവൻ കെ.ഒ.സ്വാഗതവും ക്ലബ് സ്പോൺസർ സുജാത കെ. നന്ദിയും പറഞ്ഞു. സ്ക്കൂൾ കൺവീനർ നൗഷാദ് ആലിച്ചേരി ആശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധിതരായവരെ സംരക്ഷിക്കുന്നതിന് ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത കാസറഗോഡ് ജില്ലയ്ക്ക് AlIMS അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കൂട്ടം പോസ്റ്റ് കാർഡ് പ്രധാനമന്ത്രിക്ക് അയച്ചു. പരിപാടിക്ക് വിജയൻ കെ.,വി.വി.രജിത, സാഹിന കെ.എം.ഗീത .കെ, ഗൗരി .എം എന്നിവർ നേതൃത്വം നൽകി. പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങളും സാമൂഹ്യശാസത്രം അംഗങ്ങളും പങ്കെടുത്തു




















No comments:

Post a Comment