വായനയുടെ പ്രാധാന്യം
വായനയെന്നാല്‍ അറിവിന്റെ ലോകാത്ഭുതമാണ്.വായിച്ചാല്‍ കിട്ടുന്ന അറിവിന്റെ മൂല്യം നാം ഒാരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.കേരളത്തിലാണ് വിദ്യാഭ്യാസ വളര്‍ച്ച ഏറ്റവും അധികം ഉള്ളത്.ഇതിനൊക്കെ കാരണം പുസ്തകമാണ് വായനയാണ്.പുസ്തകം നല്‍കുന്ന അറിവിന്റെ വെളിച്ചം പറഞ്ഞറിയ്ക്കാന്‍ കഴിയാത്ത ഒന്നാണ്.അറിവ് നേടുക എന്നാല്‍ വിജയം നേടുകയെന്നാണ്.നമ്മുടെ ജീവിതത്തില്‍ നാം എത്ര വിജയം നേടുന്നുവോ,അത്രയും ഉയര്‍ച്ച നമ്മളില്‍ പ്രതിഫലിക്കും.വായനയുടെ പ്രാധാന്യം നാം കുഞ്ഞുനാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.അറിവ് നേടുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല.വായിച്ചാലെ നമ്മുക്ക് ഉയര്‍ച്ചയുണ്ടാകു.പ്രത്യേകിച്ച് ഇക്കാലത്ത് വായിച്ച പുസ്തകത്തിന്റെ കണക്കല്ല നാം ഒര്‍ക്കേണ്ടത്.കിട്ടിയ അറിവിനും ആശയങ്ങള്‍ക്കുമാണ്.വായനയുടെ മൂല്യം അറിയാന്‍ നാം ഏറെ പരിശ്രമിക്കണം.കറെ നല്ല പുസ്തകങ്ങളുമുണ്ട് ചീത്ത പുസ്തകങ്ങളുമുണ്ട്.ആദ്യം തന്നെ നാം ചീത്ത പുസ്തകങ്ങളെ ഒഴിവാക്കുക.ഒരു ചീത്ത പുസ്തകം വായിക്കുമ്പോള്‍ നാം ഒാര്‍ക്കപക ഒരു ചീത്ത സുഹൃത്തിനോട് കൂട്ടുകൂടുന്നതിന് തുല്യമാണെന്ന്.ചീത്ത പുസ്തകത്തിനേയും നല്ല പുസ്തകനേയും തിരിച്ചറിയാനുള്ള ബോധമാണ് നമ്മളില്‍ ആദ്യം ഉണ്ടാകേണ്ടത്.
അറിവിന്റെ കൂമ്പാരമാണ് വായനശാല. ഒരു പ്രദശത്ത് ൊരു വായനശാലയുണ്ടായാല്‍ മതി അവിടത്തെ ജനങ്ങളില്‍ പകുതിപേരും നന്നാവാന്‍.അവരില്‍ അറിവിന്റെ വെളിച്ചം തൂകി നില്‍ക്കും.ഒരു നല്ല മനുഷ്യനു മാത്രമെ വായനയുടെ മൂല്യം അറിയുവാന്‍ സാധിക്കുകയുള്ളു.ഒരു ചീത്ത മനുഷ്യനെ കണ്ടാല്‍ നമ്മുക്കറിയാം അദ്ദേഹത്തിന്റെ വായനാബോധം.നമ്മുടെ സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നവരെ നാം വായനയുടെ ലോകത്തിലെത്തിക്കുക.അവന് നല്ലൊരു സുഹൃത്തായി പുസ്തകം എന്നും കൂടെയുണ്ടാകും.പുസ്തകം വായിച്ചാല്‍ പഠനത്തിലും മികവ് കാട്ടാന്‍ സാധിക്കും.
ജൂണ്‍ 19ന് നാം വായന ദിനം ആചരിക്കുന്നു.പി.എന്‍.പണിക്കരുടെ ഒര്‍മ്മ പുതുക്കാന്‍ വേണ്ടിയാണ് നാം ഈ ദിനം ആചരിക്കുന്നത്.വായനയുടെ മൂല്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ഈ ദിനം. എന്നാല്‍ പുതുതലമുറ അറിവിന്റെ മഹത്വത്തെ പറ്റി ഒട്ടും ബോധപൂര്‍വ്വമായ് ചിന്തിക്കുന്നില്ല.ഫേസ്ബുക്കും വാട്ട്സാപ്പും മാത്രമെ അവര്‍ ആസ്വദിക്കാന്‍ തിരഞ്ഞെടുക്കുന്നുള്ളു.ഇതിന്റെയൊക്കെ മാസ്മര ലോകത്താണ് ഇന്നവര്‍.അതിന്റെ ദോഷങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്നതേയുള്ളു.അവര്‍ വായനയുടെ ലോകത്ത് മാത്രമായിരുന്നെങ്കില്‍ എന്ത് നന്നായേനെ.എവിടെയും അനീതിയും അതിക്രമവും പീഡനവും വിളയാടുന്ന പുതുസമൂഹത്തില്‍ അറിവിന്റെ വെളിച്ചം പകരാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്.എന്നാല്‍ മാത്രമേ വായനയുടെ പ്രാധാന്യം നാം തിരിച്ചറിയുകയുള്ളു.ഇന്റെര്‍നെറ്റിന്റെ ദോഷങ്ങളെക്കുറിച്ച് പറയുമ്പോഴും വായനയുടെ ലോകത്ത് അതിന്റേതായ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കണം.അറിവ് പകരാനും വായനെയെ പ്രോത്സാഹിപ്പിക്കാനും ഇന്റെര്‍നെറ്റിന് ആവും.ഇന്ന് ഏത് പുസ്തകം വായിക്കാനും ഏത് വിവരം ലഭിക്കാനും ഇന്റെര്‍നെറ്റ് ഉപയോഗപ്രദമാണ്.
വായനയുടെ മൂല്യം മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് സമൂഹത്തിലേക്കിറങ്ങാം
നേഹ കൃഷ്ണന്‍
ഒന്‍പത് സി.
No comments:
Post a Comment