| ശിഹബുദ്ദീന്‍ പൊയ്ത്തുംകടവ് ബഷീര്‍ അനുസ്മരണം നടത്തുന്നു |
മനോഹരങ്ങളായ നുണകളാണ് കഥകള്‍ എന്ന ശൈലിയില്‍ ബഷീര്‍ രചിച്ചതൊക്കെയും വേദനനിറഞ്ഞ അനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാലത്തെ അതിജീവിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാകാലഘട്ടത്തിലും അരങ്ങു വാഴുന്നു.ബഷീര്‍ മലയാള സാഹിത്ത്യലോകത്ത് ഒഴിഞ്ഞിട്ട സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നുവെന്ന് അദ്ദേഹം ഒര്‍മ്മിപ്പിച്ചു. ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തന്നെ രചനയായ കാട്ടിലേക്ക് പോകല്ലെ കുഞ്ഞെ എന്ന കഥയെപ്പറ്റി കട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അച്ചുതന്‍മാസ്റ്റര്‍ ആശംസാപ്രസംഗം നടത്തി. പി.ടി.എ.വൈസ്.പ്രസിഡണ്ട ഗംഗാധരന്‍ നായര്‍, സി.എല്‍.ഹമീദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ സ്വഗതം പറഞ്ഞു.വിജയന്‍.കെ പരിചയപ്പെടുത്തി. ലീന സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
![]() |
| ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ സ്വഗതം പറയുന്നു |
| പി.ടി.എ പ്രസിഡണ്ട് എം.പുരുഷോത്തമന്‍ |
| വിജയന്‍.കെ ഉദ്ഘാചകനെ പരിചയപ്പെടുത്തുന്നു |
| കുട്ടികളുമായുള്ള അഭിമുഖം |

No comments:
Post a Comment