എസ് പി സി ദിനാചരണം
ആഗസ്റ്റ് 2
ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ കാഡറ്റുകൾ എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി സുനിൽകുമാർ സി കെയ്ക്ക് ഗാർഡ് ഓഫ് ഹോണർ നൽകി. എസ് പി സി പതാക ഉയർത്തി ഉയർത്തി സംസാരിച്ച ഡി വൈ എസ് പി എസ് പി സി ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, പി ടി എ പ്രസിഡണ്ട് പി എം അബ്ദുല്ല, ഹെഡ് മാസ്റ്റർ കെ വിജയൻ, സി പി ഒ അബ്ദുൾ സലീം ടി ഇ എന്നിവർ സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രക്റ്റർ സുജിത്ത് എ കെ, എ സി പി ഒ കാവ്യശ്രീ ടി എന്നിവർ നേതൃത്വം നൽകി. എസ് പി ദിനാചരണത്തിന്റെ ഭാഗമായി പുതുവസ്ത്രങ്ങളുടെ വിതരണം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഫ്ലാഷ് മോബും സംഘടിപ്പിച്ചു.


















No comments:
Post a Comment