മനസ്സ് നന്നാവട്ടെ 💙🤍❤️
നമ്മുടെ ഈ സുന്ദരമായ ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപെട്ടതാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ്
വിടരട്ടെ പുതുനാമ്പുകൾ എന്ന പരിപാടിയുടെ ഭാഗമായി ചെമ്മനാട് ജമാ-അത്ത് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്‌സും മുന്നോട്ടിറങ്ങിയത്. വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂറോളം വിത്ത് ബോൾ ഇന്ന് (28/06/2022) സ്കൂൾ പരിസരത്ത് വച്ച് ഭൂമിയിലേക്ക് നിക്ഷേപിച്ചു. മുതിർന്ന പൗരൻ ശ്രീ അബ്ദുൽ റഹ്മാൻ ന്റെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.അടുത്ത തലമുറക്ക് ഈ ഭൂമിയെ നല്ല രീതിയിൽ തിരിച്ചു കൊടുക്കേണ്ടതാണ് എന്ന ബോധ്യത്തോടെയാണ് കേരളമൊട്ടാകെ നടക്കുന്ന ഈ ഒരു പരിപാടിയിൽ നമ്മളും പങ്കു ചേർന്നത്....🌱🌿🌼
പ്രോഗ്രാം ഓഫീസർ സന്തോഷ് സർ, പ്രിൻസിപ്പൽ സുകുമാരൻ സർ, പി ടി എ കമ്മിറ്റി അംഗം നൗഷാദ് ആലിച്ചേരി, സ്റ്റാഫ് സെക്രട്ടറി ജിജി സർ, അധ്യാപകരായ ജയശ്രീ ടീച്ചർ, റംഷാദ് സർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സുകുമാരൻ സാർ, സന്തോഷ് സർ, വളന്റീർ ലീഡർ മൃദുല പി എന്നിവർ സംസാരിച്ചു...✨

No comments:
Post a Comment