എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, August 18, 2022

ബാലസാഹിത്യ പുസ്തകോത്സവം

 ബാലസാഹിത്യ  പുസ്തകോത്സവം 2022 ആഗസ്റ്റ് 11 കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരമൊരുക്കുന്ന പുസ്തകോത്സവം കവിയും കേന്ദ്ര സാംസ്ക്കാരിക വകുപ്പ് സീനിയർ ഫെലോ നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും വിദ്യാരംഗം കൺവീനർ രജനി പി വി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ കെ വിജയൻ, ഹയർസെക്കണ്ടറി അധ്യാപകൻ റഹ്‌മാൻ പാണത്തൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി.







No comments:

Post a Comment