എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, July 27, 2022

നിയമപാഠം ക്ലാസ്


 നിയമപാഠം ക്ലാസ് സംഘടിപ്പിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്ക്കൂൾ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കുള്ള നിയമ പാഠപുസ്തക വിതരണവും നിയമ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  കാസററോഡ് സബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ് സെക്രട്ടറിയുമായ ശ്രീ ബി കരുണാകരൻ കുട്ടികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. നിയമപാഠ പുസ്തകത്തിന്റെ വിതരണവും സബ്ജഡ്ജ് ബി കരുണാകരൻ നിർവഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, പി ടി എ വൈസ് പ്രസിഡണ്ട് തമ്പാൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ നന്ദിയും പറഞ്ഞു

ഉദ്ഘാടനം ബി കരുണാകരൻ കാസററോഡ് സബ് ജഡ്ജ്

മുഖ്യാതിഥി ബദറുൽ മുനീർ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

അധ്യക്ഷൻ പി എം അബ്ദുള്ള പി ടി എ പ്രസിഡണ്ട്











No comments:

Post a Comment