 |
| ഉദ്ഘാടനം : ബേക്കൽ സബ്ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ |
കാസറഗോഡ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും കേരള സർക്കാർ ചിരി പദ്ധതിയും കാസറഗോഡ് കേന്ദ്രീകരിച്ച് മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ലിവ്' ടു സ്മൈലും സഹകരിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന U TURN ലഹരിവിരുദ്ധ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നു. സ്ക്കൂൾ മാനേജർ സി ടി അഹമ്മദലിയുടെ അധ്യക്ഷതയിൽ ബേക്കൽ സബ്ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ, ADNO എസ് പി സി കെ ശ്രീധരൻ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള എന്നിവർ സംസാരിച്ചു. നിർമ്മൽ കുമാർ സ്വാഗതവും ഹെഡ് മാസ്റ്റർ വിജയൻ കെ നന്ദിയും പറഞ്ഞു. സൈക്കോളജിസ്റ്റ് ഐശ്വര്യ കെ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.
 |
| അധ്യക്ഷൻ: സി ടി അഹമ്മദലി |
 |
| പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള |
 |
| പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ |
 |
| ഹെഡ് മാസ്റ്റർ വിജയൻ കെ |
 |
| ADNO എസ് പി സി കെ ശ്രീധരൻ |
 |
| ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ |
No comments:
Post a Comment