ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി 2022 - 23 വർഷത്തെ ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹോസ്ദുർഗ്ഗ് എ ഇ ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ നിർവഹിച്ചു. വിവിധ ഭാഷകളിലെ വൈവിദ്ധ്യങ്ങളെക്കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളിലുടെ കുട്ടികളിലൂടെ സാധ്യമാവുന്ന ശേഷി വികസനത്തെക്കുറിച്ചും എ ഇ ഒ കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികളുമായും സംവദിച്ചും കുഞ്ഞുവർത്തമാനങ്ങളുമായി മുന്നറിയ ഉദ്ഘാടന പരിപാടി ഏറെ ഹൃദ്യമായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് മുഖ്യാതിഥിയായും ചെമ്മനാട് ജമാ അത്ത് സ്ക്കൂൾ കൺവീനർ റഫീഖ് സി എച്ച് വിശിഷ്ടാതിഥിയായും പങ്കെടുത്തു. ചെമ്മനാട് ജമാ അത്ത് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ ബോബി ജോസഫ് മദർ പി ടി എ പ്രസിഡണ്ട് മദർ പി ടി എ പ്രസിഡണ്ട് മുഹസീന എന്നിവർ ആശംസാപ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബ് കൺവീനർമാർ നേതൃത്വം നൽകി
 |
| ഉദ്ഘാടനം : ഹോസ്ദുർഗ്ഗ് എ ഇ ഒ അഹമ്മദ് ഷെരീഫ് കുരിക്കൾ |
 |
| സ്വാഗതം കെ വിജയൻ |
 |
| അധ്യക്ഷൻ പി എം അബ്ദുള്ള പി ടി എ പ്രസിഡണ്ട് |
 |
| വിശിഷ്ടാതിഥി റഫീഖ് സി എച്ച് സ്ക്കൂൾ കൺവീനർ |
 |
| മുഖ്യാതിഥി അമീർ പാലോത്ത് ചെമ്മനാട് പഞ്ചായത്ത് മെമ്പർ |
 |
| പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ ബോബി ജോസ് |
 |
| നന്ദി മധുസൂദനൻ എൻ സ്റ്റാഫ് സെക്രട്ടറി |
No comments:
Post a Comment