വ്യത്യസ്തമായ അധ്യാപക ദിനാചരണവുമായി ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂൾ
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ അധ്യാപകരും ഓരോ കലാപരിപാടികൾ അവതരിപ്പിച്ച് പ്രഥമാധ്യാപകൻ രാജീവൻ കെ ഒ യ്ക്ക് സമർപ്പിച്ച് അധ്യാപക ദിനാഘോഷം നടത്തി. പൂർവ്വ വിദ്യാർത്ഥികളായ റുഖിയാബി, തബ് ഷീറ, ആസിഫ്, ഡോ യാസ്മിൻ, നജിയ തുടങ്ങിയവരും അധ്യാപക ദിനാശംസകൾ നേർന്ന് കൊണ്ട് സംസാരിക്കുകയും പൂർവ്വകാല അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തി പരിചയ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആശംസകാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. ഓരോ ക്ലാസിലെ എല്ലാ ഡിവിഷനുകളിലും അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. ക്ലാസു തല അധ്യാപക ദിനാചരണത്തിൽ ഫാത്തിമത്ത് ഷസ് വ, ഖദീജത്ത് മാസിയ, സാറ ഷഹ്സിൻ, ഫസ സയ്യിദ് , ഹിന ഖദീജ തുടങ്ങി നിരവധി കുട്ടികൾ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു.

No comments:
Post a Comment