എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, October 21, 2021

താക്കോൽ ദാനം

 

കാസര്‍കോട്▪️വിദ്യാലയത്തിലെ ഏറ്റവും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സ്നേഹവീട് പദ്ധതി നടപ്പിലാക്കുകയാണ് ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. 

അകാലത്തില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമമായി ചെമ്മനാട് ഹയര്‍സെക്കണ്ടറി വിദ്യാലയം ചൂരി ഐക്യ വേദിയുമായി സഹകരിച്ചാണ് രണ്ടാമത് വീട് പൂര്‍ത്തിയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഓര്‍മ്മവീട് എന്ന് പേരിട്ട വീടിന്റെ താക്കോല്‍ദാനം നാളെ ( ഒക്ടോബര്‍ 16 ശനിയാച്ച) ഉച്ചയ്ക്ക് 1.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എംവി. ഗോവിന്ദന്‍  നിര്‍വ്വഹിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന താക്കോല്‍ ദാനചടങ്ങില്‍ സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, സ്‌കൂള്‍ മാനേജര്‍ സിടിഅഹമ്മദലി, ഡി ഇ ഒ തുടങ്ങിയവര്‍ പങ്കെടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഴ്ച വെക്കുന്നത്.  മാനേജ്‌മെന്റ്, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവര്‍ കൈ ചേര്‍ത്ത് പിടിച്ചതോടെയാണ് കോവിഡ് മഹാമാരി ജനജീവിതം തന്നെ നിശ്ചലമാക്കിയ ഈ കാലത്തും രണ്ട് ഭവനങ്ങള്‍  നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞത്. 

പാഠ്യ -പാഠ്യേതര രംഗത്തെ സംസ്ഥാനത്ത് തന്നെ മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ നടത്തുന്നത്.  എസ്പിസി, 

എന്‍സിസി, സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി, ലിറ്റില്‍ കിറ്റ് എന്നിങ്ങനെ എല്ലാ യൂണിറ്റു കളുടെയും ഒന്നിലധികം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം കൂടിയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ജില്ലയിലെ ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ കുടിയാണ് ഇത്.  കലോത്സവം, സ്‌പോര്‍ട്‌സ്, പ്രവൃത്തി പരിചയം,ഐടി മേളകളില്‍ സ്ഥിരമായി സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. മുന്‍ മന്ത്രി സിടി അഹമ്മദലിയുടെ നേതൃത്വത്തിലുള്ള മനേജ്‌മെന്റ് കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ മികച്ച വിജയത്തില്‍ പിടിഎ യുടെ സജീവ സഹകരണമുണ്ട്. 

കഴിവുറ്റ 70  അധ്യാപകരാണ് എല്ലാ പഠന പാഠ്യേതപ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. കുമ്പള മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. യാത്ര സൗകര്യത്തിനായി സ്‌കൂള്‍ ബസ്സ് സര്‍വീസ് ഉള്‍പ്പടെ നല്‍കുന്നുണ്ട്. 

പത്രസമ്മേളനത്തില്‍ ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍, ഓര്‍മ്മ വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ബിഎച്ച് അബ്ദുല്‍ ഖാദര്‍, ഹെഡ്മാസ്റ്റര്‍ കെഒ രാജീവന്‍, പ്രിന്‍സിപ്പാള്‍ ഡോ.സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



 

 
 
 
പ്രാർത്ഥന അബ്‍ദുൾ സലീം ടി
 
സ്വാഗതം ശ്രീ രാജീവൻ കെ ഒ ഹെഡ്‍മാസ്റ്റർ


താക്കോൽദാനം 

ശ്രീ എംവി. ഗോവിന്ദന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി 

പി ടി എ യുടെ ഉപഹാരം

മാനേജ്‍മെന്റ് ഉപഹാരം

ചൂരി ഐക്യവേദിക്കുള്ള പി ടി യുടെ ഉപഹാരം
 


അധ്യക്ഷൻ ശ്രീ സി ടി അഹമ്മദാലി

ആശംസ ശ്രീ ബി എച്ച് അബ്‍ദുൾ ഖാദർ പി ടി പ്രസിഡണ്ട്

ആശംസ ശ്രീ ബദറുൽമുനീർ ബ്ലോക്ക് പഞ്ചായത്ത് അംഗം

ആശംസ ഡോ.സുകുമാരൻ നായർ പ്രിൻസിപ്പാൾ

ആശംസ ശ്രീ സി എച്ച് റഫീഖ് കൺവീനർ ചെമ്മനാട് ജമാഅത്ത്

ആശംസ ശ്രീ മുഹമ്മദ്കുഞ്ഞി കെ ചെയർമാൻ ഭവന നിർമ്മാണം

ആശംസ ശ്രീ കെ വിജയൻ എച്ച് എസ് സ്‍റ്റാഫ് സെക്രട്ടറി

ആശംസ ശ്രീ ജിജി തോമസ് എച്ച് എസ് എസ് സ്‍റ്റാഫ് സെക്രട്ടറി

ആശംസ ശ്രീ മുഹമ്മദാലി ഒ എസ എ പ്രസിഡണ്ട്

ആശംസ ശ്രീ അബ്‍ദുൾ സുനൈബ് വിദ്യാർത്ഥി പ്രതിനിധി

നന്ദി ശ്രീ സി എം മുസ്തഫ











No comments:

Post a Comment