എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, October 19, 2021

ഗാന്ധിജയന്തി : ഗാന്ധിദർശൻ വേദി പ്രസംഗ മത്സര വിജയികൾ.

 ഗാന്ധിജയന്തി : ഗാന്ധിദർശൻ  വേദി

പ്രസംഗ മത്സര വിജയികൾ.

കാസർകോട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ    ജില്ലയിലെ    ഹൈസ്കൂൾ  വിദ്യാർഥികൾക്കായി  'ഗാന്ധിയൻ  ആശയങ്ങൾ/ തത്വങ്ങൾ   ഇന്ന് നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.   ഒന്നാം സ്ഥാനം  അബ്ദുള്ള എ, പത്താം തരം, സി.ജെ.എച്ച്.എസ്. എസ്.  ചെമനാട്,  രണ്ടാം സ്ഥാനം   ഗായത്രി  എരവിൽ, പത്താം തരം,  ജി. എച്ച്.എസ്.എസ്. പിലിക്കോട്,  മൂന്നാം സ്ഥാനം  കൗഷിക്  കെ, ഒൻപതാം  തരം  ആർ.എച്ച്.എസ്. എസ്.  നീലേശ്വരം.  



No comments:

Post a Comment