ചെമ്മനാട്
ജമാ
അത്ത് ഹയര്‍സെക്കണ്ടറി
സ്ക്കൂളില്‍ എസ്.പി.സി.
ഒാണം
ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ
ഉദ്ഘാടനം സ്ക്കൂള്‍
മാനേജര്‍ സി.ടി.അഹമ്മദാലി
നിര്‍വഹിച്ചു.
പി.ടി.എ.വൈസ്
പ്രസിഡണ്ട് മന്‍സൂര്‍
കുരിക്കള്‍ അധ്യക്ഷം
വഹിച്ചു.
ജമാ-അത്ത്
കമ്മിറ്റി ജനറല്‍ സെക്രട്ടറി
സി.എച്ച്.അബ്ദുള്‍
ലത്തീഫ് സ്ക്കൂള്‍
കണ്‍വീനര്‍ പി.എം.അബ്ദുള്ള.ജമാ
അത്ത് സെക്രട്ടറി
സി.എച്ച്.സാജു
സ്റ്റാഫ്
സെക്രട്ടറി
കെ.വിജയന്‍
ആശംസകളര്‍പ്പിച്ച്
സംസാരിച്ചു.
ഹെഡ്മാസ്റ്റര്‍
കെ.ഒ.രാജീവന്‍
സ്വാഗതം
പറഞ്ഞു.സി.പി.ഒ.മുഹമ്മദ്
യാസര്‍ നന്ദി പറഞ്ഞു.
ക്യാമ്പിന്റെ
ഭാഗമായി കാസറഗോഡ് വാര്‍ത്തയുമായി
സഹകരിച്ച് ലഹരി വിരുദ്ധ
ക്യാമ്പ് സംഘടിപ്പിച്ചു.
കാസറഗോഡ്
പുതിയ ബസ്‌സ്റ്റാന്‍ഡ്
പരിസരത്ത് നടന്ന ലഹരി വിരുദ്ധ
കൂട്ടായ്മയില്‍ നിരവധിപേര്‍
പങ്കെടുത്തു.
ലഹരി
വിരുദ്ധ ലഘുലേഖയും വാഹനങ്ങള്‍ക്ക്
പതിക്കാനുള്ള സ്റ്റിക്കറും
സ്‌റ്റാഫ് സെക്രട്ടറി കെ.വിജയന്‍
അഡീഷണല്‍ പോലീസ് ഒാഫീസര്‍
വി.സാവിത്രിക്ക്
നല്‍കി പ്രകാശനം ചെയ്തു.
ലഹരി
വിരുദ്ധപ്രതിജ്ഞ സി.പി.ഒ.മുഹമ്മദ്
യാസര്‍ ചെല്ലിക്കൊടുത്തു.
എസ്.പി.സി.
ജില്ലാ
അഡീഷണല്‍ നോഡല്‍ ഒാഫീസര്‍
കെ.രവി
നേതൃത്വം നല്‍കി.കാസറഗോഡ്
വാര്‍ത്ത് എഡിറ്റര്‍ മുജീബ്
കാസറഗോഡ്,
ന്യൂസ്
ഇന്‍ചാര്‍ജ്ജ് കുഞ്ഞിക്കണ്ണന്‍,ഫോട്ടോഗ്രഫര്‍
അച്ചു,
സ്‌റ്റാപ്
അംഗങ്ങളായ ശ്രീജ,
സെമീര്‍
തുടങ്ങിയവരും ഒാട്ടോ ഡ്രൈവര്‍മാരും
സംബന്ധിച്ചു.എസ്.പി.സി.അംഗങ്ങള്‍
ലഘുലേഖ വിതരണം ചെയ്യുകയും
വാഹനങ്ങളില്‍ സ്‌റ്റിക്കര്‍
പതിക്കുകയും ചെയ്തു.
ക്യാമ്പില്‍
ട്രാഫിക്ക് നിയമങ്ങള്‍ എന്ന
വിഷയത്തില്‍ ബോധവല്‍ക്കരണക്ല്സ്
സംഘടിപ്പിച്ചു.
ബോധവല്‍ക്കരണക്ലാസ്
എ.എം.വി.ഐ.സൂരജ്
കൈകാര്യം ചെയ്തു.
ഡോ.ശമീമ
തന്‍വര്‍ പ്രഥമ ശുശ്രൂഷയെക്കറിച്ച്
അവബോധം ഉണ്ടാക്കി.
ഫ്രണ്ട്‌സ്
അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി
നിര്‍ധനരുടെ വീടുകള്‍
സന്ദര്‍ശിച്ച് ഒാണം ബക്രീത്
കിറ്റുകള്‍ വിതരണം ചെയ്തു.
ദൃശ്യപാഠത്തിലുള്‍പ്പെട്ട
മോഡോണ്‍ ടൈം എന്ന സിനിമ
പ്രദര്‍ശിപ്പിച്ചു.









No comments:
Post a Comment