എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, June 30, 2016

വെക്കേഷന്‍ ക്യാംപ്


വെക്കേഷന്‍ ക്യാംപ്

ചെമ്മനാട് ‌ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്.പി.സി. യുടെ വെക്കേഷന്‍ ക്യാംപ് മെയ് 29,30,31സ്കുളില്‍ വെച്ച് നടത്തി.ആദ്യദിനം റോഡ് വാക്കോടെ ആരംഭിച്ചു. ക്യാമ്പിന്റെ ഉല്‍ഘാടനം കാസര്‍ക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് മന്‍സൂര്‍കുരിക്കള്‍ അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷാസിയ സി.എം,സ്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുല്ല,ജമാഅത്ത് സെക്രട്ടറി സാജുസി.എച്ച്,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സി.പി.. മുഹമ്മദ് യാസിര്‍ സ്വാഗതവും ഡി..രാമചന്ദ്രന്‍ നന്ദിയും പറ‍‌ഞ്ഞു.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിശയങ്ങള്‍ക്കും A+ നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ കാസര്‍ക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി ആസാദ് വിതരണം ചെയ്തു.തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസെടുത്തു.






അഭിമുഖം നടത്തി
എസ്.പി.സി. യുടെ വെക്കേഷന്‍ ക്യാംപില്‍ പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുല്ലചെംനാടുമായി അഭിമുഖം സംഘടിപ്പിച്ചു.തുടര്‍ന്ന് എസ്.പി.സി. കുട്ടികള്‍ കാമ്പസ് ശുചിയാക്കി.
മെയ്30 
 
രണ്ടാം ദിനം ക്യാംപ് പരേഡോടെ ആരംഭിച്ചു,തുടര്‍ന്ന് ശഫീല്‍ സാറിന്റെ കരാട്ടേ ക്ലാസുണ്ടായി.വ്യക്തിത്വവികസന ക്ലാസ്സ് അജിത് കുമാര്‍ കൈകാര്യം ചെയ്തു.ഉച്ച ഭക്ഷണ ശേഷം ദൃശ്യ പാഠം പ്രദര്‍ശനം നടന്നു.വൈകുന്നേരം ഫുട്ബാള്‍ മല്‍സരം ഉണ്ടായി.
മെയ്31
മൂന്നാം ദിനം രാവിലെ സെറിമോണിയല്‍ പരേഡ് പ്രാക്ടീസ് നടത്തി,തുടര്‍ന്ന് സ്വാതി കൃഷ്ണ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ് നടത്തി..ഉച്ച ഭക്ഷണ ശേഷം കാഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.അ‌ഞ്ച് മണിക്ക് ദേ‍‍‍ശീയഗാനത്തോടുകൂടി ക്യാമ്പ് സമാപിച്ചു.

No comments:

Post a Comment