ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.എസ്.പി.സി.കുട്ടികളുടെയും എന്‍.സി.സി.കുട്ടികളുടെയും പരേഡിന് ഹെഡ്‌മാസ്റ്റര്‍ രാജീവന്‍.കെ.ഒ.സല്യൂട്ട് സ്വീകരിച്ചു. സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് പതാക ഉയര്‍ത്തി. പി.ടി.എ.പ്രസിഡണ്ട് എം.പുരുഷോത്തമന്‍, സ്ക്കൂള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള, മദര്‍ പി.ടി.എ.പ്രസിഡണ്ട് മുഹ്സീന, പി.ടി.എ.വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍, സുകുമാരന്‍ നായര്‍, ആര്‍.രാജേഷ്,സൈമണ്‍.എ.കെ.എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.മുന്‍സിറ ആന്റ് പാര്‍ട്ടിയും ഗ്രീഷ്മ ആന്റ് പാര്‍ട്ടിയും കൃഷ്ണപ്രിയ ആന്റ് പാര്‍ട്ടിയും സഹീറ ആന്റ് പാര്‍ട്ടിയും ദേശഭക്തിഗാനം അവതരിപ്പിച്ചു. ഫാത്തിമ്മത്ത് അരീബ, ഫാത്തിമ്മത്ത് സാലിസ മലൂഫ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യസമര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ എട്ട് എഫിലെ രാഹുല്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഒന്‍പത് ഡിയിലെ പ്രവീണയും എട്ട് എഫിലെ പ്രണയ്‌യും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദിക്ലബ്ബ് ക്ലാസ്സടിസ്ഥാനത്തില്‍ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. എട്ട് എഫ് ഒന്നാംസ്ഥാനവും പത്ത് എച്ച് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ കാലഗണനക്രമത്തില്‍ സ്വാതന്ത്ര്യസമരങ്ങളെ തരംതിരിക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ പത്ത് എച്ചിലെ നിജേഷ് ചന്ദ്രന്‍ ഒന്നാംസ്ഥാനവും പത്ത് എച്ചിലെ ആകാശ് അനില്‍കുമാര്‍ രണ്ടാംസ്ഥാനവും പത്ത് എച്ചിലെ സൗരവ്.കെ.മൂന്നാംസ്ഥാനവും നേടി. ഒന്‍പത് എയിലെ അബ്ലാസ് മുഹമ്മദ് ഷെമ്മനാട് പ്രോത്സാഹനസമ്മാനം കരസ്ഥമാക്കി





No comments:
Post a Comment