ഒന്നാംദിനം
രാവിലെ 7.15 ന്
റിപ്പോര്‍ട്ടിങ്ങ് ആരംഭിച്ചു.7.30
മുതല്‍ 8.00 മണി
വരെ യോഗ തുടര്‍ന്ന് 9 മണി
വരെ പരേഡ് പ്രക്‌ട്ടീസ്.
10 മണിക്ക് ഉദ്ഘാടന
പരിപാടി ആരംഭിച്ചു. ചെമ്മനാട്
ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
ആയിഷ സെഹദുല്ല ഉദ്ഘാടനം
നിര്‍വഹിച്ചു. ചെമ്മനാട്
പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍
കുരിക്കള്‍,ഡോ.സുകുമാരന്‍
നായര്‍, ഡി.ഐ.രാമചന്ദ്രന്‍
എന്നിവര്‍ ആശംസപ്രസംഗം
നടത്തി.പ്രിന്‍സിപ്പാള്‍
സാലിമ്മ ജോസഫ് അദ്ധ്യക്ഷത
വഹിച്ച ചടങ്ങില്‍ എ.സി.പി.സാവിത്രി.വി.
സ്വഗതവും നന്ദി
ഹനാന്‍ അബ്ദുല്ല പറഞ്ഞു.
തുടര്‍ന്ന്
സ്ക്കൂള്‍പരിസരത്തെ ഇരുന്നൂറോളം
വീടുകള്‍ സന്ദര്‍ശിച്ച്
പരിസരമലിനികരണം എങ്ങനെ
പകര്‍ച്ചവ്യാധികളുടെ
വ്യാപനത്തിന് ഇടയാക്കുന്നു
എന്ന് വിവരിക്കുന്ന ചെറുലേഖകളുടെ
വിതരണം നടത്തുകയും എങ്ങനെ
പരിസരശുചീകരണം നടത്താം എന്നും
വിവരിച്ചുകെടുത്തു.
ഉച്ചഭക്ഷണത്തിന്
ശേഷം എ.സ്.ഐ
ശിവദാസ് ബാലനീതി എന്ന വിഷയത്തില്‍
ക്ലാസ് കൈകാര്യം ചെയ്തു.
കാഡറ്റുകള്‍ സ്കൂള്‍
പരിസരം വൃത്തിയാക്കി.
രണ്ടാംദിനം12/9/14(വെള്ളി
)
രണ്ടാം
ദിനം റോഡ് വാക്കോടും യോഗയോടുംകൂടി
ആരംഭിച്ചു. തുടര്‍ന്ന്
ceremonial parade practice നടത്തി.
എ.എസ്.ഐ.
സി.ബി.സി.ഐ.ഡി.
സാമുവല്‍.പി.എ.
മനുഷ്യാവകാശം എന്ന
വിഷയത്തില്‍ ക്ല്സ്സ് കൈകാര്യം
ചെയ്തു.ഉച്ചഭക്ഷണത്തിന്
ശേഷം സി.ഐ.ടി.പി.ജേക്കബ്ബ്
ട്രാഫിക്ക് ബോധവല്‍ക്കരണ
ക്ലാസ് എടുത്തു. രണ്ടാംദിനത്തിന്റെ
അവസാനത്തില്‍ കാഡറ്റുകള്‍
തയ്യാറാക്കിയ ഇന്‍സൈറ്റ്
എന്ന കൈയ്യെഴുത്ത് മാസികയുടെ
പ്രകാശനം ചെമ്മനാട് ജമാ-അത്ത്
ജനറല്‍ സെക്രട്ടറി നാസര്‍
കുരിക്കള്‍ സി.ഐ.ടി.പി.ജേക്കബ്ബിന്
കൈമാറികൊണ്ട് നിര്‍വഹിച്ചു.
മൂന്നാം
ദിനം13/9/14(ശനി )
മൂന്നാം
ദിനം ബിന്ദു.കെ.കെ
പരപ്പയുടെ യോഗ ക്ലാസോടുകൂടി
ആരംഭിച്ചു. തുടര്‍ന്ന്
എസ്.പി.സിയെകുറിച്ചും
ട്രാഫിക്ക്പാലനത്തെക്കുറിച്ചും
വിഡിയോ പ്രദര്‍ശനം നടത്തി.
ഉച്ചഭക്ഷണത്തിന്
ശേഷം കുട്ടികളുടെ കലാപരിപാടികള്‍
അരങ്ങേറി. ക്യാമ്പിന്റെ
സമാപനസമേളനം ദേശിയ അവാര്‍ഡ്
ജേതാവ് ദാമോദരന്‍.വി.കെ.ഉദ്ഘാടനം
ചെയ്തു. കാസര്‍ഗോഡ്
ടൗണ്‍ എസ്.ഐ.രാജേഷ്.എം.ചെമ്മനാട്
പഞ്ചായത്ത് മെമ്പര്‍ മന്‍സൂര്‍
കുരിക്കള്‍,ചെമ്മനാട്
ജമാ-അത്ത് ജനറല്‍
സെക്രട്ടറി നാസര്‍ കുരിക്കള്‍
തുടങ്ങിയവര്‍ സംസാരിച്ചു.
പി.ടി.എ.വൈസ്.
പ്രസിഡണ്ട് അബ്ദുള്‍
റഹ്മാന്‍ അധ്യക്ഷ്യം
വഹിച്ചു.സൈനബത്ത്
സെറീന നന്ദി പറഞ്ഞു.


VIJAYAN SIR, BLOG NANNAYITTUND, KEEP IT UP.
ReplyDelete