ഓണാഘോഷം
ഹൈസ്ക്കൂള്‍
ഹയര്‍സൊക്കണ്ടറി വിഭാഗങ്ങള്‍ക്കായി
പൂക്കളമത്സരം, ഹൈസ്ക്കൂള്‍
ഹയര്‍സൊക്കണ്ടറി വിഭാഗങ്ങളിലെ
ആണ്‍ക്കുട്ടികള്‍ക്കും
പെണ്‍ക്കുട്ടികള്‍ക്കുമായി
കമ്പവലി മത്സരം, ഡോള്‍
പാസ്സിങ്ങ്, കുപ്പിയില്‍
വെള്ളം നിറയ്ക്കല്‍,
സുന്ദരിക്ക്
പൊട്ടുതൊടല്‍ തുടങ്ങി രസകരമായ
വിവിധ പരിപാടികളോടെ ഓണം
ആഘോഷിച്ചു.
ഗണിതക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ നടന്ന
ഹൈസ്ക്കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായുളള
ഗണിതപൂക്കള മത്സരം ക്ലാസ്സ്
അടിസ്ഥാനത്തിലാണ് നടന്നത്.
പതിനേഴ് ക്ലാസുകളിലായി
ഒരുക്കിയ പൂക്കളമത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയത് ഒന്‍പത്
ഡി ക്ലാസ്സ്. രണ്ടാം
സ്ഥാനം പത്ത് ഡിയും മൂന്നാം
സ്ഥാനം ഒന്‍പത് എച്ചും
കരസ്ഥമാക്കി.
പ്ലസ്
വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്കള്‍ക്കായി
പ്രത്യേകം പ്രത്യേകമായി
പൂക്കള മത്സരം സംഘടിപ്പിച്ചു.
പ്ലസ് വണ്‍
വിദ്യര്‍ത്ഥികള്‍ക്കായി
നടന്ന മത്സരത്തില്‍ പതിനൊന്ന്
സി ഒന്നാം സ്ഥാനവും പതിനൊന്ന്
എ രണ്ടാം സ്ഥാനവും പതിനൊന്ന്
എഫ് മൂന്നാം സ്ഥാനവും നേടി.
പ്ലസ് ടു
വിദ്യാര്‍ത്ഥിക്കള്‍ക്കായി
നടന്ന മത്സരത്തില്‍ പന്ത്രണ്ട്
ബി ഒന്നാം സ്ഥാനവും പന്ത്രണ്ട്
എ രണ്ടാം സ്ഥാനവും പന്ത്രണ്ട്
ഡി മൂന്നാം സ്ഥാനവും നേടി.
ഹൈസ്ക്കൂള്‍
വിദ്യര്‍ത്ഥികള്‍ക്കായുളള
ആണ്‍ക്കുട്ടികളുടെയും
പെണ്‍ക്കുട്ടികളുടെയും
കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍
മത്സരം സംഘടിപ്പിച്ചു.
ആണ്‍ക്കുട്ടികളുടെ
മത്സരത്തില്‍ എട്ട് ഡിയിലെ
റിതേഷ് ഒന്നാം സ്ഥാനവും എട്ട്
എയിലെ അബ്ദുല്ല രണ്ടാം സ്ഥാനവും
നേടി. പെണ്‍ക്കുട്ടികളുടെ
മത്സരത്തില്‍ എട്ട് എഫിലെ
ഫാത്തിമ്മത്ത് ഷബ്നാസ് ജെന്നി
ഒന്നാം സ്ഥാനവും എട്ട് സിയിലെ
നേഹ കൃഷ്ണന്‍ രണ്ടാം സ്ഥാനവും
നേടി.
ഹൈസ്ക്കൂള്‍
ഹയര്‍സൊക്കണ്ടറി വിഭാഗങ്ങളിലെ
ആണ്‍ക്കുട്ടികള്‍ക്കും
പെണ്‍ക്കുട്ടികള്‍ക്കുമായി
കമ്പവലി മത്സരം നടത്തി.
ഹൈസ്ക്കൂള്‍
വിഭാഗങ്ങളിലെ ആണ്‍ക്കുട്ടിക്കായി
നടന്ന മത്സരത്തില്‍ പത്ത്
എഫ് ഒന്നാം സ്ഥാനം നേടിയപ്പോള്‍
രണ്ടാം സ്ഥാനം നേടി.
ഹയര്‍സൊക്കണ്ടറി
വിഭാഗങ്ങളിലെ ആണ്‍ക്കുട്ടികള്‍ക്കായി
നടന്ന മത്സരത്തില്‍ പന്ത്രണ്ട്
എ ഒന്നാം സ്ഥാനവും പതിനൊന്ന്
ഇ രണ്ടാം സ്ഥാനവും നേടി.
പെണ്‍ക്കുട്ടികള്‍ക്കായി
നടന്ന മത്സരത്തില്‍ പന്ത്രണ്ട്
ഇ ഒന്നാം സ്ഥാനവും പതിനൊന്ന്
സി രണ്ടാം സ്ഥാനവും നേടി.
No comments:
Post a Comment