എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, July 19, 2014

ഉന്നത വിജയികള്‍ക്ക് അനുമോദനം

 
അനുമോദനചടങ്ങ്

  ഉന്നത വിജയികള്‍ക്ക് അനുമോദനം

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013-14 അദ്ധ്യയനവര്‍ഷത്തില്‍ എസ്. എസ്.എല്‍.സി. പരീക്ഷയിലും ഹയര്‍ സെക്കണ്ടറി പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും A+ നേടിയ വിദ്യര്‍ത്ഥികളെ അനുമോദിച്ചു.വിദ്യര്‍ത്ഥികള്‍ക്കുളള ക്യഷ് അവാര്‍ഡ് മുഖ്യഅത്ഥിതിയും കാസറഗോഡ് എം.പി.യുമായ പി.കരുണാകരന്‍ വിതരണം ചെയ്തു. ഒരു വിഷയത്തില്‍ ഒഴികെ A+ നേടിയ വിദ്യര്‍ത്ഥികള്‍ക്കുളള ഉപഹാരം സ്ക്കൂള്‍ മാനേജരും സിഡ്ക്കോ ചെയര്‍മാനുമായ സി.ടി.മുഹമ്മദലി നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വാര്‍‍‍ഡ് മെമ്പര്‍ മനാഫ്, മന്‍സൂര്‍ കുരിക്കള്‍, മാനേജ്മെന്റ് കമ്മറ്റി ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കള്‍, മദര്‍ പി.ടി..പ്രസിഡണ്ട് മുഹ്സീന, സ്ക്കൂള്‍ കണ്‍വീനര്‍ ബദ്യറുല്‍ മുനീര്‍, ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, ഹൈസ്ക്കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി സൈമണ്‍ എ.കെ. എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി.ടി..പ്രസിഡണ്ട് എം.പുരുഷോത്തമന്‍ അധ്യക്ഷം വഹിച്ചു. സ്ക്കള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ..രാജീവന്‍ നന്ദിയും പറഞ്ഞു.
























































No comments:

Post a Comment