വായനദിനം
ആചരിച്ചു
ജൂണ്‍
19 പി.എന്‍.
പണിക്കരുടെ
ചരമദിനത്തോടുകൂടി വായനവാരാചരണം
നടത്തികൊണ്ട് വിദ്യാരംഗം
കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം
സജീവമായി.നാടന്‍പാട്ട്
മത്സരത്തില്‍ ഒമ്പതാം തരം
'എച്ച്
'ല്‍
പഠിക്കുന്ന ഗ്രീഷ്മയും സംഘവും
"
പൊലിക...പൊലിക..”
പാടി
ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍
കഥാരചനയില്‍ എട്ടാം തരം 'ഇ
'യിലെ
ആയിശത്ത് മുബഷിറ "
സ്വപ്നത്തിലെ
മാലാഖ"എന്ന
കഥയെഴുതിക്കൊണ്ട് ഒന്നാമതായി.
തുടര്‍ന്ന്
പുസ്തകാസ്വാദനക്കുറിപ്പ്
മത്സരവും നടന്നു.
വായനദിനതോടനുബന്ധിച്ച്
സാമൂഹ്യശാസ്ത്ര ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ലോകകപ്പ്
ഫുട്ബോള്‍ മത്സരത്തെ
അടിസ്ഥാനമാക്കിയുള്ള ക്വിസ്സ്
മത്സരം സംഘടിപ്പിച്ചു.
ക്വിസ്സ് മത്സരത്തില്‍
ഒന്നാം സ്ഥാനം മുഹമ്മദ് ഇഷ്ത്താറും രണ്ടാം സ്ഥാനം മുഹമമദ് ഉനൈഫ് ഇബ്രാഹിം സഫ്‌വാന്‍ മുഹമ്മദ് ഹാഫീസ് എന്നിവരും നേടി.
വിജയന്‍.കെ,
സൈമണ്‍.എ.കെ,
സുജാത.കെ,
ഗൗരി.എം,
സാഹിന.കെ.എം
എന്നിവര്‍ മത്സരം നിയന്ത്രിച്ചു
.

No comments:
Post a Comment