എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, June 22, 2025

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

 



യോഗം ഗാർഡിയൻ SPC പ്രസി: ശ്രീമതി സക്കീന ഉൽഘാടനം ചെയ്തു.

ഷഫീൽ മാസ്റ്റർ കാഡറ്റുകൾക്ക് യോഗയെക്കുറിച്ച് വിശദമായി പറഞ്ഞ് കൊടുക്കുകയും അത് ശീലിച്ചാലുള്ള മനസികവും ശാരീരികവുമായ ഗുണങ്ങൾ വിശദികരിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

സീനിയർ കാഡറ്റ് തസ്മിൻ സുബൈദ നന്ദി പറഞ്ഞു.

WDI ദർശന സംബന്ധിച്ചു.









Thursday, June 5, 2025

പരിസ്ഥിതിദിനം ആചരിച്ചു

 

ചെമ്മനാട് : സി ജെ എച്ച് എസ് എസ് ചെമ്മനാടിൽ വ്യത്യസ്ത പരിപാടികളോടെ  ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ വിജയൻ കെ ഉദ്ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റന്റ് മധു മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം കൈമാറി.

എസ് പി സി സീനിയർ കേഡറ്റ് നുസ നഫീസ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ക്ലബ്ബുക ളുടെ  പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. എസ് പി സി യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. നോഡൽ ഓഫീസർമാരായ സലീം, കാവ്യ നേതൃത്വം നൽകി









സി ജെ എച്ച് എസ് എസ് ചെമ്മനാട് പ്രവേശനോത്സവം സ്കൂൾ മാനേജർ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

 

ചെമ്മനാട് : പുതിയ അധ്യയന വർഷത്തിൽ സി ജെ എച്ച് എസ് എസിലേക്ക് കടന്നു വന്ന അഞ്ഞൂറ്റി അമ്പത്തോളം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു കൊണ്ട് സ്കൂളിൽ പ്രവേശനോത്സ വം നടത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ   മധുരം നുണഞ്ഞു കൊണ്ട് കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. സ്കൂൾ ഹോളിൽ ഉൾകൊള്ളാൻ കഴിയാത്ത വിധം കുട്ടികൾ ഉണ്ടായത് കൊണ്ട് രണ്ട് വേദികളി ലായാണ് പ്രവേശനോത്സവ പരിപാ ടികൾ നടന്നത്.

ഹെഡ് മാസ്റ്റർ വിജയൻ കെ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്‌ കെടി നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജറും മുൻ മന്ത്രിയുമായ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ബദറുൽ മുനീർ,  സി എച് സാജു,  സി എച് റഫീഖ് ചെമ്മനാട്,  മധു മാസ്റ്റർ,  സുജാത ടീച്ചർ പ്രസംഗിച്ചു. 
      തുടർന്ന് മധുരമൂറും പായസം കഴിച്ചതിനു ശേഷം കുട്ടികൾ ക്ലാസ്സ്‌ ടീച്ചർമാരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.