എസ്.പി.സി ത്രിദിന ക്രിസ്മസ് ക്യാമ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്‌ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.കാസറഗോഡ് സി.ഐ.അബ്‌ദുള്‍ റഹീം മുഖ്യാതിഥിയായി.കാസറഗോഡ് എസ്.ഐ.രജീഷ്, എസ്.പി.സി.ജില്ല അസിസ്റ്റന്റ് നോഡല്‍ ഒാഫിസര്‍ രവി, പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സി.എല്‍.ഇഖ്ബാല്‍, എസ്.സി.പി.ഒ.സാവിത്രി.വി. തുടങ്ങിയവര്‍ സംസാരിച്ചു,പി.ടി.എ.പ്രസിഡണ്ട് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.സ്വാഗതവും സി.പി.ഒ.മുഹമ്മദ് യാസര്‍ നന്ദിയും പറഞ്ഞു.ജമാ അത്ത് സെക്രട്ടറി സി.എച്ച്.സാജു,സ്ക്കുള്‍ കമ്മറ്റി കണ്‍വീനര്‍ പ്.എം.അബാദുല്ല, നൗഷാദ് ആലിച്ചേരി, എ.ബി.അന്‍വര്‍, കെ.സജ്ജ്ന തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകള്‍ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷഫീക്ക നസറുള്ള ക്ലാസ് കൈകാര്യം ചെയ്തു.
രണ്ടാം ദിവസത്തെ ക്യാമ്പ് റോഡ് വാക്കോടുകൂടി ആരംഭിച്ചു.എ.ഡി.ഐ.ഷീജ സീനിയര്‍ കാഡറ്റ് സഹീറ എന്നിവര്‍ നേതൃത്വം നല്‍കി.കാഡറ്റുകള്‍ക്കായി അത്‌ലറ്റിക്ക് മത്സരം സംഘടിപ്പിച്ചു.പുതുലര്‍ഷത്തെ വരവേല്‍ക്കാന്‍ കേക്ക് മുറിയും സംഘടിപ്പിച്ചു.കൂടാതെ ദ്യശ്യപാഠത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു.മൂന്നാം ദിവസത്തെ ക്യാമ്പ് ഡോ.മധു പാലക്കുന്നിന്റെ യോഗ ക്ലാസോടുകുടി ആരംഭിച്ചു.സാമുഹ്യ മാധ്യമങ്ങള്‍ അനന്തസാധ്യതകളും ചതിക്കുഴുകളും എന്ന വിഷയത്തില്‍ ഹസ്സന്‍.കെ.ടി. ക്ലാസ് കൈകാര്യം ചെയ്തു. സമാപനസമ്മേളനം ചെമ്മനീട് ഗ്രാമപഞ്ചായത്ത് അംഗം ഷാസിയ സി.എം.ഉദ്ഘാടനം ചെയ്തു.ജമാ അത്ത് സെക്രട്ടറി സി.എച്ച്.സാജു,സ്ക്കുള്‍ കമ്മറ്റി കണ്‍വീനര്‍ പി.എം.അബാദുല്ല,സ്റ്റാഫ് സെക്രട്ടറി വിജയന്‍.കെ. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അത്‌റ്റിക്ക് മത്സരത്തിലെ വിജയികള്‍ക്കുള്ള മെഡലുകള്‍ചെമ്മനീട് ഗ്രാമപഞ്ചായത്ത് അംഗം ഷാസിയ സി.എം.വിതരണം നടത്തി. പി.ടി.എ.വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷം വഹിച്ചു.സ്വാഗതം എ.സി.പി.ഒ.സാവിത്രി.വി നന്ദി മുഹമ്മദ് യാസര്‍.സി.എലും പറഞ്ഞു.








No comments:
Post a Comment