എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, June 22, 2025

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

 



യോഗം ഗാർഡിയൻ SPC പ്രസി: ശ്രീമതി സക്കീന ഉൽഘാടനം ചെയ്തു.

ഷഫീൽ മാസ്റ്റർ കാഡറ്റുകൾക്ക് യോഗയെക്കുറിച്ച് വിശദമായി പറഞ്ഞ് കൊടുക്കുകയും അത് ശീലിച്ചാലുള്ള മനസികവും ശാരീരികവുമായ ഗുണങ്ങൾ വിശദികരിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

സീനിയർ കാഡറ്റ് തസ്മിൻ സുബൈദ നന്ദി പറഞ്ഞു.

WDI ദർശന സംബന്ധിച്ചു.









Thursday, June 5, 2025

പരിസ്ഥിതിദിനം ആചരിച്ചു

 

ചെമ്മനാട് : സി ജെ എച്ച് എസ് എസ് ചെമ്മനാടിൽ വ്യത്യസ്ത പരിപാടികളോടെ  ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ വിജയൻ കെ ഉദ്ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റന്റ് മധു മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം കൈമാറി.

എസ് പി സി സീനിയർ കേഡറ്റ് നുസ നഫീസ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ക്ലബ്ബുക ളുടെ  പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. എസ് പി സി യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. നോഡൽ ഓഫീസർമാരായ സലീം, കാവ്യ നേതൃത്വം നൽകി









സി ജെ എച്ച് എസ് എസ് ചെമ്മനാട് പ്രവേശനോത്സവം സ്കൂൾ മാനേജർ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

 

ചെമ്മനാട് : പുതിയ അധ്യയന വർഷത്തിൽ സി ജെ എച്ച് എസ് എസിലേക്ക് കടന്നു വന്ന അഞ്ഞൂറ്റി അമ്പത്തോളം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു കൊണ്ട് സ്കൂളിൽ പ്രവേശനോത്സ വം നടത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ   മധുരം നുണഞ്ഞു കൊണ്ട് കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. സ്കൂൾ ഹോളിൽ ഉൾകൊള്ളാൻ കഴിയാത്ത വിധം കുട്ടികൾ ഉണ്ടായത് കൊണ്ട് രണ്ട് വേദികളി ലായാണ് പ്രവേശനോത്സവ പരിപാ ടികൾ നടന്നത്.

ഹെഡ് മാസ്റ്റർ വിജയൻ കെ സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്‌ കെടി നിയാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജറും മുൻ മന്ത്രിയുമായ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ബദറുൽ മുനീർ,  സി എച് സാജു,  സി എച് റഫീഖ് ചെമ്മനാട്,  മധു മാസ്റ്റർ,  സുജാത ടീച്ചർ പ്രസംഗിച്ചു. 
      തുടർന്ന് മധുരമൂറും പായസം കഴിച്ചതിനു ശേഷം കുട്ടികൾ ക്ലാസ്സ്‌ ടീച്ചർമാരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.













Sunday, January 26, 2025

SPC PASSING OUT PARED 2024-25

  പാസ്സിങ്ങ് ഔട്ട് പരേഡ് 

എസ് പി സി സൂപ്പർ സീനിയർ കാഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. എസ് പി സി കുട്ടികളുടെ പരേഡ് ഇൻസ്‌പെക്കഷൻ കാസറഗോസ് എസ് പി  ഡി ശില്പ ഐ എ എസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജമാ അത്ത് സെക്രട്ടറിയുമായ ബദറുൽ മുനീർ എൻ എ, കാസറഗോഡ് അഡീഷണൽ എസ് പിയും എസ് പി സി നോഡൽ ഓഫീസറുമായ ബാലകൃഷ്ണൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ, പി ടി എ പ്രസിഡണ്ട് കെ ടി നിയാസ്, എസ് പി സി എ എൻ ഒ തമ്പാൻ ടി, കാസറഗോഡ് സബ് ഇൻസ്പെക്ടർ അനീഷ്, മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ പ്രദീഷ്കുമാർ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. കമാൻഡിങ്ങ് ഓഫീസർ ഇഫ ഇല്ല്യാസ് അസിസ്‌റ്റന്റ് കമാൻഡിങ്ങ് ഓഫീസർ ജിഫ്രിൻ ജിനഎന്നിവർ ചേർന്ന് നയിച്ച പരേഡിൽ ജില്ലാ പോലീസ് ചീഫ് സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. മികച്ച കാഡ്റ്റുകൾക്കും ഡ്രിൽ ഇൻസ്ട്രക്ടർമാർക്കും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുഉള്ള സമ്മാനം ഡി ശില്പ ഐ എ എസ് വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുസ്തഫ സി എം, റഫീഖ് സി എച്ച്, മുഹമ്മദ് സാജു സി എച്ച്, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ജോസ് ബോബി, കാസറഗോഡ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിത,മുൻ പി ടി എ പ്രസിഡണ്ട് അബ്ദുല്ല പി എം, മദർ പി ടി എ പ്രസിഡണ്ട് നൈമ, പി ടി എ വൈസ് പ്രസിഡണ്ട് റാഫി ആലിച്ചേരി, എസ് പി സി ഗാർഡിയൻ സക്കീന നജീബ്, പി ടി എ കമ്മിറ്റി അംഗം മുഹമ്മദ്കുഞ്ഞി കെ എന്നിവർ സംബന്ധിച്ചു. മികച്ച ഔട്ട് ഡോർ കാഡറ്റായി നസീബ ഇൻഡോർ കാഡറ്റായി ഷഹീം മികച്ച കാഡറ്റായി ഇസ എന്നിവരെ തിരഞ്ഞെടുത്തു.

ഡ്രിൽ ഇൻസ്ട്രക്ടർ മാരായ ജോസ് വിൻസ്റ്റൺ, ദർശന, സുജിത്ത് എ കെ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ അബ്ദുൾ സലീം ടി ഇ, അസിസ്‌റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കാവ്യശ്രീ ടി സി എന്നിവർ നേതൃത്വം നൽകി.














സംസ്ഥാന ഐടി മേളകളിൽ സമ്മനാർഹരയവർക്ക് ജില്ലാ KITE ഓഫീസിൽ വച്ച് അനുമോദനം

സംസ്ഥാന ഐടി മേളകളിൽ സമ്മനാർഹരയവർക്ക് ജില്ലാ KITE ഓഫീസിൽ വച്ച് അനുമോദനം



 


 

SPC PASSING OUT PARED 2023-24