വേറിട്ട സ്വാതന്ദ്ര്യദിനാഘോഷം
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എഴുപത്തി
ഏഴാമത് സ്വാതന്ത്ര്യദിനാഘോഷം വിദ്യാർത്ഥികളിൽ വേറിട്ട അനുഭവമായി. സ്കൂൾ മേലധികാരി ഡോ സുകുമാരൻ നായർ എ പതാക ഉയർത്തി. സ്ക്കൂൾ മാനേജറും മുൻമന്ത്രിയുമായ സി ടി അഹമ്മദാലി മുഖ്യാതിഥിയായി പങ്കെടുത്ത് സ്വതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബദറൂർ മുനീർ എൻ എ, സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ എൻ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സ്വാഗതവും ഹെഡ്മാസ്റ്റർ കെ വിജയൻ നന്ദിയും പറഞ്ഞു. മാനേജ്മെന്റ് അംഗങ്ങളായ ഷാജഹാൻ, സി എച്ച് സാജു, മെഹറൂഫ് എം കെ എന്നിവർ സംബന്ധിച്ചു. തുടർന്ന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ഭാരതീയം നൃത്തശില്പം, എൻ എസ് എസും ശാസ്ത്ര ക്ലബ്ബും അവതരിപ്പിച്ച ദേശഭക്തിനൃത്തവും ഇംഗ്ലീഷ് ക്ലബ്ബിന്റെ ഇൻക്രെഡിബിൾ ഇന്ത്യാ എന്ന മൈംഷോയും ആർട്ട്സ് ക്ലബ്ബിന്റെ ഹിന്ദിഗാനവും ജെ ആർസി യൂണിറ്റിന്റെ ദേശഭക്തിഗാനം, പ്രസംഗങ്ങളും അരങ്ങേറി.
















